ഉത്തര്‍പ്രദേശില്‍ പെണ്‍ക്കുട്ടി തെരുവുനായക്കളുടെ അക്രമണത്തില്‍ മരിച്ചു. വീട്ടുമാലിന്യം കളയാന്‍ ഇറങ്ങിയ പിങ്കി സിങിനാണ് ദാരുണാന്ത്യം സംഭവിച്ചത്. ഹുസൈന്‍പുര്‍ ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം. വീട്ടിലെ മാലിന്യക്കുട്ടയുമെടുത്ത് പുറത്തിറങ്ങിയ പെണ്‍ക്കുട്ടിയെ കുറച്ച് അകലെവച്ചാണ് തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ചതെന്ന് ഗ്രാമവാസികള്‍ പറഞ്ഞു.
അക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍ക്കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം തെരുവുനായ്ക്കുളുടെ ആക്രമണം ഗ്രാമത്തിലിത് ആദ്യമല്ലെന്ന് ഗ്രാമവാസികള്‍ പറയുന്നത്. ആറ് മാസം മുന്‍പ് സമാനമായ രീതിയില്‍ നായ്ക്കല്‍ കൂട്ടത്തോടെ ആക്രമണം നടത്തിയിരുന്നു. നായ്ക്കളെ പിടികൂടാന്‍ നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ENGLISH SUMMARY:Girl dies in street dog attack
You may also like this video