Site iconSite icon Janayugom Online

തമിഴ്‌നാട്ടിൽ സഹോദരിയുടെ മുന്നിൽ വച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; രണ്ട് പൊലീസ് കോൺസ്റ്റബിൾമാർ അറസ്റ്റിൽ

തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയില്‍ പെണ്‍കുട്ടിയോട് പൊലീസിന്റെ കണ്ണില്ലാത്ത  ക്രൂരത. മൂത്ത സഹോദരിക്ക് മുന്നില്‍ വച്ച് അനുജത്തിയെ ക്രൂര പീഡനത്തിനിരയാക്കി. സംഭവത്തില്‍ തിരുവണ്ണാമല ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സുരേഷ് രാജ്, സുന്ദര്‍ എന്നീ കോണ്‍സ്റ്റബിള്‍മാരെ അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശ് സ്വദേശിയായ 19കാരിയാണ് ബലാത്സംഗത്തിനിരയായത്. മൂത്ത സഹോദരിയുടെ മുന്നില്‍ വെച്ച് ഇരുവരും ബലാത്സംഗ ചെയ്തത്. തിങ്കളാഴ്ച രാത്രി തിരുവണ്ണാമലൈയിലാണ് സംഭവം.

പഴം വില്‍ക്കാനായി തിരുവണ്ണാമലൈയിലേക്ക് വാനില്‍ പോകുകയായിരുന്നു സഹോദരികള്‍. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ എന്താള്‍ ബൈപ്പാസിലെത്തിയപ്പോള്‍ വാഹന പരിശോധനയ്ക്കായി പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ വാന്‍ തടഞ്ഞു. ഡ്രൈവറെ ചോദ്യം ചെയ്ത കോണ്‍സ്റ്റബിള്‍മാര്‍ സഹോദരിമാരോട് വാനില്‍ നിന്നിറങ്ങാന്‍ വേണ്ടി ആവശ്യപ്പെട്ടു. തുടര്‍ന്ന് ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് ബലാത്സംഗം ചെയ്തു. പെണ്‍കുട്ടികളെ റോഡരികില്‍ ഉപേക്ഷിച്ച് ഇരുവരും കടന്നുകളയുകയും ചെയ്തു. അടുത്തുള്ള ഇഷ്ടിക ചൂള യൂണിറ്റിലെ തൊഴിലാളികളാണ് ആംബുലന്‍സ് വിളിച്ച്  പെണ്‍കുട്ടികളെ ആശുപത്രിയിലെത്തിച്ചത്.  തിരുവണ്ണാമലൈ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയില്‍ ഒരാള്‍ ലൈംഗിക ലൈംഗിക പീഡനത്തിനിരയായതായി ഡോക്ടര്‍ സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ അറിയിച്ചതിനെതുടര്‍ന്ന് തിരുവണ്ണാമലൈ വനിതാ പൊലീസ് സ്റ്റേഷനില്‍ നിന്നും ഉദ്യോഗസ്ഥരെത്തി  അതിജീവിതയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരു കോണ്‍സ്റ്റബിള്‍മാരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Exit mobile version