ഒരേ സിറിഞ്ച് ഉപയോഗിച്ച് പല രോഗികളെ കുത്തിവച്ചതിനെ തുടർന്ന് പെൺകുട്ടിക്ക് എച്ച്ഐവി ബാധ പിടിപ്പെട്ടതായി റിപ്പോര്‍ട്ട്. ഉ്തതര്‍പ്രദേശിലെ ഇറ്റായിലെ റാണി അവന്തി ബായ് ലോധി സർക്കാർ മെഡിക്കൽ കോളജിലാണ് സംഭവം. ഫെബ്രുവരി 20ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിക്കാണ് എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്.
സംഭവത്തില്‍ മെഡിക്കൽ കോളജ് പ്രിൻസിപ്പലിനോട് വിശദീകരണം തേടിയതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് പറഞ്ഞു. സംഭവത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സംഭവത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ ജില്ലാ മജിസ്‌ട്രേറ്റ് അങ്കിത് കുമാർ അഗർവാളിന് പരാതി നൽകിരുന്നു. ആശുപത്രിയിൽ ഒരേ സിറിഞ്ചിൽ നിന്ന് നിരവധി കുട്ടികൾക്ക് കുത്തിവയ്പ്പ് നൽകിയതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. എച്ച്.ഐ.വി ബാധിച്ച ആരോ ഒരാളെ കുത്തിവച്ച സിറിഞ്ച് തന്നെ തങ്ങളുടെ കുട്ടിക്കും ഉപയോഗിച്ചതിനെ തുടർന്നാണ് രോഗബാധ ഉണ്ടായതെന്നും ബന്ധുക്കൾ പറയുന്നു.
English Summary: UP girl tests HIV positive after doctor uses same syringe for several patients
You may also like this video