നിര്‍ഭയ കൂട്ടബലാത്സംഗ കേസിന് സമാനമായി ബിഹാറില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മൂന്ന് പേര്‍ ചേര്‍ന്ന് ബസിനുള്ളില്‍ ബലാത്സംഗം ചെയ്തു. വെസ്റ്റ് ചമ്പാരന്‍ ജില്ലയിലെ ബെട്ടിയ നഗരത്തില്‍ ബുധനാഴ്ചയാണ് സംഭവം. ബസ് ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
അബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ ബസിനുള്ളില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.ബസ് ഡ്രൈവറും കൂട്ടാളികളും ചേര്‍ന്ന് മയക്കുമരുന്ന് അടങ്ങിയ ശീതളപാനീയം നല്‍കി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. അബോധാവസ്ഥയിലാക്കിയ ശേഷമായിരുന്നു ക്രൂര കൃത്യമെന്ന് ബെട്ടിയ സബ് ഡിവിഷനല്‍ പൊലീസ് ഓഫീസര്‍ മുകുള്‍ പാണ്ഡെ പറഞ്ഞു. അക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
English Summary: Girl was gang-rap-ed inside a bus in Bihar
You may like this video also