കോവിഷീല്‍ഡ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തത് മൂലം പെണ്‍കുട്ടി മരണപ്പെട്ട സംഭവത്തില്‍ 1000 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പിതാവ് കോടതിയില്‍. ഹര്‍ജി പരിഗണിച്ച ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര സര്‍ക്കാരിനും സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനും നോട്ടീസ് അയച്ചു. ജസ്റ്റിസ് സഞ്ജയ് വി ഗംഗാപുര്‍വാല, ജസ്റ്റിസ് മാധവ് ജെ ജാംദാര്‍ എന്നിവരുടെ ബെഞ്ചായിരുന്നു ഹര്‍ജി പരിഗണിച്ചത്.
വാക്‌സിന്‍ എടുത്തതിനെ തുടര്‍ന്നുണ്ടായ പാര്‍ശ്വഫലങ്ങള്‍ മൂലമാണ് മകള്‍ മരിച്ചതെന്നാണ് പെണ്‍കുട്ടിയുടെ പിതാവായ ദിലീപ് ലുനാവതിന്റെ ഹര്‍ജിയിലെ ആരോപണം. നാസികില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്ന തന്റെ മകള്‍ സ്‌നേഹല്‍ കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ട് ഡോസുകളും എടുത്തിരുന്നുവെന്നും തുടര്‍ന്നുണ്ടായ പാര്‍ശ്വഫലങ്ങള്‍ കാരണം മാര്‍ച്ച് ഒന്നിന് മരിക്കുകയായിരുന്നുവെന്നും ലുനാവത് ആരോപിച്ചു. കോവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മ്മിക്കുന്നതിനുള്ള സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശ്രമങ്ങള്‍ക്ക് ബില്‍ ഗേറ്റ്‌സ് ധനസഹായം നല്‍കിയിരുന്നു. ഇതിനാലാണ് കേസില്‍ ബില്‍ഗേറ്റ്‌സിനേയും ഉള്‍പ്പെടുത്തിയതെന്ന് ലുനാവത് പ്രതികരിച്ചു. നവംബര്‍ 17 ന് ഹര്‍ജി വീണ്ടും പരിഗണിക്കും.
English Summary: Girl who took CoviShield died: Father in court seeking Rs 1000 crore compensation
You may also like this video