രാജ്യതലസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. വടക്കുകിഴക്കൻ ഡൽഹിയിലെ ദയാൽപുർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള നെഹ്റു വിഹാറിലാണ് ഈ ദാരുണ സംഭവം നടന്നത്. കുട്ടിയുടെ ശരീരത്തിൽ ഗുരുതരമായ മുറിവുകളുണ്ടായിരുന്നതായി പോലീസ് അറിയിച്ചു.
പെൺകുട്ടിയെ ബോധരഹിതയായി കണ്ടെത്തിയ നാട്ടുകാർ ഉടൻതന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പിതാവ് കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫോറൻസിക് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ദയാൽപുർ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

