ആലപ്പുഴ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും പെൺകുട്ടികളെ കാണാതായി. സൂര്യ അനിൽകുമാർ ( 15),ശിവകാമി വയസ്സ് ( 16), എന്നിവരെ പൂച്ചാക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ദിശ കാരുണ്യ കേന്ദ്രം ഗേൾസ് ഫോം എന്ന പെൺകുട്ടികൾക്കായുള്ള ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും ഇന്ന് പുലർച്ചെ ഒരു മണിയോടെ കാണാതായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കാൻ നിർദേശം നൽകി.
ഇൻസ്പെക്ടർ എസ് എച്ച് ഒ- 9497947284
പോലീസ് സബ് ഇൻസ്പെക്ടർ ‑9497980287
പൂച്ചാക്കൽ പോലീസ് സ്റ്റേഷൻ- 0478 2522249

