Site iconSite icon
Janayugom Online

സമൂഹത്തിന് തെറ്റായ സന്ദേശങ്ങൾ നൽകുന്നു; സീരിയലിലും സെൻസറിംഗ് ആവശ്യമെന്ന് വനിത കമ്മിഷൻ

സമൂഹത്തിന് തെറ്റായ സന്ദേശങ്ങൾ നൽകുന്നതിനാൽ സീരിയലിലും സെൻസറിംഗ് ആവശ്യമെന്ന് വനിത കമ്മിഷൻ അധ്യക്ഷ പി സതീദേവി. 2017–18 കാലത്താണ് മെഗാ സീരിയലുകൾ നിരോധിക്കണമെന്ന റിപ്പോർട്ട് നൽകിയത്. ആ റിപ്പോർട്ട് താൻ കണ്ടിട്ടില്ലെന്നും സതീദേവി പറഞ്ഞു.സീരിയൽ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി പേരുണ്ട്. സീരിയൽ രം​ഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ കമ്മിഷന്റെ പരി​ഗണനയിലുണ്ടെന്നും പി സതീദേവി അറിയിച്ചു. 

കൂടാതെ പാലക്കാട് കോൺഗ്രസ് വനിത നേതാക്കളുടെ മുറികളിൽ പരിശോധന നടത്തിയ സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടുവെന്നും പി സതീദേവി അറിയിച്ചു. സംസ്ഥാന മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷയുടെ പരാതിയിലാണ് അന്വേഷണമെന്നും മുറികളിലുണ്ടായിരുന്ന വനിത നേതാക്കൾ പരാതി നൽകിയിട്ടില്ലെന്നും സതീദേവി പറഞ്ഞു. 

Exit mobile version