Site icon Janayugom Online

ആഗോള പ്രവാസി സംഗമമായ മെഗ്രേഷന്‍കോണ്‍ക്ലെവ് 2024 ഇന്നു തുടങ്ങും;മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

നാലു ദിവസം നീളുന്ന ആഗോള പ്രവാസിസംഗമമായ മെഗ്രേഷന്‍കോണ്‍ക്ലെവ് 2024 ഇന്ന് തുടങ്ങും. വൈകിട്ട് നാലിന് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംഗമം ഉദ്ഘാടനം ചെയ്യും. അന്താരാഷ്ട കേരള പഠന കോണ്‍ഗ്രസ് ചെയര്‍മാന്‍ എസ് രാമചന്ദ്രന്‍പിള്ള അധ്യക്ഷത വഹിക്കും. എ കെ ജി പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. ടി എം തോമസ് ഐസക് ആമുഖപ്രഭാഷണം നടത്തും.

75 രാജ്യങ്ങളിൽനിന്നും വിവിധ സംസ്ഥാനങ്ങളിൽനിന്നും മൂവായിരം പ്രതിനിധികളും ഓൺലൈനായി ഒരു ലക്ഷത്തി ഇരുപതിനായിരം പേരും പങ്കെടുക്കും. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ജോസ് കെ മാണി എംപി, മന്ത്രിമാർ, എംഎൽഎമാർ എന്നിവർ ഉദ്ഘാടനയോ​ഗത്തിൽ സംസാരിക്കും. തുടർന്ന് സ്റ്റീഫൻ ദേവസ്സി –- ‑ശിവമണി ടീമിന്റെ മെ​ഗാ മ്യൂസി ക്‌ ഇവന്റും അരങ്ങേറും. വിജ്ഞാന സമൂഹത്തിലേക്കുള്ള കേരളത്തിന്റെ പരിവർത്തനത്തിൽ പ്രവാസികളുടെ പങ്ക് എന്നതാണ് കോൺക്ലേവിന്റെ കേന്ദ്ര പ്രമേയമെന്ന്‌ ഡോ. ടി എം തോമസ് ഐസക്, സംഘാടകസമിതി ചെയർമാൻ ബെന്യാമിൻ, ജനറൽ കൺവീനർ എ പത്മകുമാർകൺവീനർ റോഷൻ റോയ് മാത്യു, റാണി ആർ നായർ എന്നിവർ പറഞ്ഞു.

15,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന പന്തൽ പബ്ലിക് സ്റ്റേഡിയത്തിൽ ഒരുങ്ങി. തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ തിരുവല്ല സെന്റ് ജോൺസ് ചർച്ച് ഹാൾ, സെന്റ് ജോൺസ് കത്തീഡ്രൽ ഓഡിറ്റോറിയം, ശാന്തിനിലയം, തിരുവല്ല ഗവൺമെന്റ് എംപ്ലോയിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം, മാർത്തോമാ കോളേജ് എന്നിങ്ങനെ അഞ്ച് വേദികളിലായി മൈഗ്രേഷൻ കോൺക്ലേവ് നടക്കും. 

Eng­lish Summary:
Glob­al Migrant Con­clave Migra­tion Con­clave 2024 to begin today; CM to inaugurate

You may also like this video:

Exit mobile version