ആഭ്യന്തര സംഘർഷം, പീഡനം, മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നീ കാരണങ്ങളാല്‍ 110 ദശലക്ഷം ആളുകള്‍ക്ക് വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നതായി ഐക്യരാഷ്ട്ര സഭയുടെ അഭയാർത്ഥി ഹൈക്കമ്മിഷണറുടെ (യുഎൻഎച്ച്സിആർ) റിപ്പോര്‍ട്ട്. ഏപ്രില്‍ മുതല്‍ രണ്ട് ദശലക്ഷം ആളുകളാണ് സെെനിക- അര്‍ധസെെനിക വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനു പിന്നാലെ രാജ്യത്തു നിന്ന് പലായനം ചെയ്തത്. റഷ്യയുടെ സെെനിക നടപടിയെത്തുടര്‍ന്ന് 19 ദശലക്ഷം ആളുകൾ നിര്‍ബന്ധിതമായി കുടിയിറക്കപ്പെട്ടു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, എത്യോപ്യ, മ്യാൻമർ എന്നിവിടങ്ങളിലെ സംഘർഷങ്ങളും 2022‑ൽ ഇരു രാജ്യങ്ങളിലേയും ഒരു ദശലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കാരണമായി. ഭൂരിഭാഗം അഭയാർത്ഥികളെയും സ്വീകരിക്കുന്നത് ഏഷ്യയിലെയും ആഫ്രിക്കയിലെയും ദരിദ്ര, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളാണെന്നും യൂറോപ്പിലെയോ വടക്കേ അമേരിക്കയിലെയോ സമ്പന്ന രാജ്യങ്ങളല്ലെന്നും യുഎൻഎച്ച്സിആർ മേധാവി ഫിലിപ്പോ ഗ്രാൻഡി പറഞ്ഞു. 3.8 ദശലക്ഷം ആളുകളുള്ള തുർക്കിയാണ് നിലവിൽ ഏറ്റവും കൂടുതൽ അഭയാർത്ഥികൾക്ക് ആതിഥേയത്വം വഹിക്കുന്നത്. ആഭ്യന്തരയുദ്ധത്തിൽ നിന്ന് പലായനം ചെയ്ത സിറിയക്കാരാണ് തുര്‍ക്കിയിലെ അഭയാര്‍ത്ഥികളില്‍ ഭൂരിഭാഗവും. 3.4 ദശലക്ഷം അഭയാര്‍ത്ഥികളുമായി ഇറാനാണ് രണ്ടാം സ്ഥാനത്ത്. 5.7 ദശലക്ഷം ഉക്രെയ‍്നിയന്‍ അഭയാർത്ഥികള്‍ യൂറോപ്പിലും സമീപരാജ്യങ്ങളിലുമായുണ്ട്. യുഎൻഎച്ച്സിആർ കണക്കുകള്‍ പ്രകാരം 2022‑ൽ രാജ്യമില്ലാത്ത ആളുകളുടെ എണ്ണം 4.4 ദശലക്ഷമായി ഉയർന്നു. അഭയാര്‍ത്ഥി ക്ലെയിമുകളെ സംബന്ധിച്ചിടത്തോളം, 2022 ൽ ഏറ്റവും പുതിയ അപേക്ഷകൾ സ്വീകരിച്ച രാജ്യം യുഎസാണ്, 7,30,400. മെക്സിക്കോ-യുഎസ് അതിർത്തിയിലേക്ക് കടക്കുന്ന ആളുകളുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ലാറ്റിനമേരിക്കയിൽ അഭയ കേന്ദ്രങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പദ്ധതികൾ യുഎസ്, സ്പെയിന്‍, കാനഡ എന്നീ രാജ്യങ്ങള്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അഭയം തേടുന്നവരുടെ എണ്ണം കൂടുന്നതിനനുസരിച്ച് അവർ നേരിടുന്ന വെല്ലുവിളികളും വര്‍ധിക്കുന്നുവെന്നും ഗ്രാന്‍ഡി ചൂണ്ടിക്കാട്ടി. കടുപ്പമേറിയ അഭയാർത്ഥി പ്രവേശന നിയമങ്ങളാണ് പല രാജ്യങ്ങളിലുമുള്ളത്. കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും ക്രിമിനൽവൽക്കരിക്കുന്ന പ്രവണത വര്‍ധിച്ചുവരികയാണെന്നും ഗ്രാന്‍ഡി കൂട്ടിച്ചേര്‍ത്തു. 2022‑ൽ പുനരധിവസിപ്പിച്ച അഭയാർത്ഥികളുടെ എണ്ണം മുൻവർഷത്തേക്കാൾ 1,14,000 ആയി ഉയർന്നുവെന്നും യുഎൻഎച്ച്സിആർ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
english summary: Global refugee crisis on the rise: UN
you may also like this video;