Site iconSite icon Janayugom Online

വീട്ടിലെത്തി വോട്ട്; രഹസ്യ സ്വഭാവം സംരക്ഷിച്ചില്ല, പോളിങ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

മുതിർന്ന പൗരന്മാരുടെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്ന പ്രക്രിയയിൽ ബാഹ്യ ഇടപെടൽ തടയാതിരുന്ന പോളിങ് സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍.
സ്പെഷ്യൽ പോളിങ് ഓഫിസർ, പോളിങ് അസിസ്റ്റന്റ് മൈക്രോ ഒബ്സർവർ, സ്പെഷ്യൽ പൊലീസ് ഓഫിസർ, വീഡിയോഗ്രാഫർ എന്നിവരെയാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കളക്ടർ അരുൺ കെ വിജയൻ സസ്പെന്റ് ചെയ്തത്. ഇവര്‍ക്കെതിരെ ക്രിമിനൽ നടപടികൾ എടുക്കുന്നതിനായി കല്യാശേരി ഉപവരണാധികാരി കണ്ണപുരം പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് നല്‍കി.

കല്യാശേരി പഞ്ചായത്തിൽ 164-ാം ബൂത്തിൽ ഈ മാസം 18നാണ് സംഭവം. എടക്കാടൻ ഹൗസിൽ ദേവി (92) യുടെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുമ്പോൾ രഹസ്യസ്വഭാവം നഷ്ടപ്പെടും വിധം ബാഹ്യ ഇടപെടൽ ഉണ്ടായെന്നാണ് പരാതി. അഞ്ചാം പീടിക കപ്പോത്ത്കാവ് ഗണേശൻ എന്നയാൾ വോട്ടിങ് നടപടിയിൽ ഇടപെട്ടുവെന്നും ഇത് 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ 128(1) വകുപ്പിന്റെ ലംഘനമാണെന്നും ജില്ലാ കളക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് നൽകിയ റിപ്പോർട്ടിൽ പറഞ്ഞു. 

Eng­lish Summary:Go home and vote; Sus­pen­sion of Polling Offi­cers not pro­tect­ed by confidentiality
You may also like this video

Exit mobile version