ഗോവയിൽ നടക്കുന്ന 52ാം മത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദർശിപ്പിക്കുന്ന ഇന്ത്യൻ പനോരമ വിഭാഗത്തിലേക്കുള്ള സിനിമകളുടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഇന്ത്യൻ പനോരമ വിഭാഗത്തിൽ മലയാളത്തിൽ നിന്ന് രണ്ട് ചിത്രങ്ങളാണ് ഇടം നേടിയത്. ജയരാജ് സംവിധാനം ചെയ്ത ‘നിറയെ തത്തകളുള്ള മരവും’ രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ‘സണ്ണി‘യും ആണ് നേട്ടം കൈവരിച്ചത്. മലയാളിയായ ആനന്ദ് നാരായണൻ മഹാദേവ് ഒരുക്കിയ ബിറ്റർ സ്വീറ്റ് എന്ന മറാട്ടി ചിത്രവും പട്ടികയിലുണ്ട്.
ആകെ അഞ്ച് മറാഠി ചിത്രങ്ങളും ബംഗാളി, കന്നഡ ഭാഷകളിൽ നിന്ന് നാല് ചിത്രങ്ങളുമാണ് ഇടം നേടിയത്. സംസ്കൃത വിഭാഗത്തിൽ മലയാളി യുവാ സംവിധായകനും ഛായാഗ്രാഹകനും കൂടിയായ യദു വിജയകൃഷ്ണൻ സംവിധാനം ചെയ്ത ‘ഭഗവദജ്ജുകം’ ഉൾപ്പെടെ 25 ഫീച്ചർ സിനിമകളാണ് പ്രദർശിപ്പിക്കുക. ചലച്ചിത്രകാരനും നടനുമായ എസ് വി രാജേന്ദ്രസിങ് ബാബു അധ്യക്ഷനായ സമിതിയാണ് പനോരമ ചിത്രങ്ങൾ തെരഞ്ഞെടുത്തത്.
English summary: Goa International Film Festival; Two films from Malayalam got space
You may also like this video