Site icon Janayugom Online

ഗോവയിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു

ഗോവയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ആലപ്പുഴ വലിയഴീക്കൽ സ്വദേശി നിതിൻ ദാസ് (24), പെരുമ്പള്ളി സ്വദേശികളായ വിഷ്ണു (27), കണ്ണൻ (24) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നത്. കൂടെയുണ്ടായിന്ന രണ്ട് പേർ പരുക്കേറ്റ് ചികിത്സയിലാണ്.

eng­lish sum­ma­ry; Goa road acci­dent; Three died

you may also like this video;

Exit mobile version