Site iconSite icon Janayugom Online

പ്ലാസ്റ്റിക് ബാഗുകള്‍ നിര്‍ത്തലാക്കല്‍ ലക്ഷ്യം; അബുദാബി പരിസ്ഥിതി ഏജന്‍സിയുമായി കരാര്‍

ജൂണ്‍ ഒന്ന് മുതല്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ക്ക് അബുദാബിയില്‍ വിലക്കേര്‍പെടുത്തിയതിന് പിന്നാലെ പുതിയ നീക്കവുമായി സ്ഥാപനങ്ങള്‍. പുനരുപയോഗ സാധ്യതയുള്ള ബാഗുകള്‍ വ്യാപിപ്പിക്കാന്‍ അബുദാബി പരിസ്ഥിതി ഏജന്‍സിയുമായി ഇവര്‍ കരാര്‍ ഒപ്പുവെച്ചു.

ലുലു ഗ്രൂപ്പ്, അബുദാബി കോഓപറേറ്റിവ് സൊസൈറ്റി, ചോയ്ത്രാംസ്, കാര്‍ഫോര്‍, സ്പാര്‍, സ്പിന്നീസ്, വെയ്റ്റ്‌റോസ് തുടങ്ങിയ സ്ഥാപനങ്ങളുമായാണ് പരിസ്ഥിതി ഏജന്‍സി കരാര്‍ ഒപ്പിട്ടത്. പുനരുപയോഗ സാധ്യതയുള്ള ബാഗുകള്‍ ഉപയോഗിക്കുന്നതിന് ഫീസ് ഈടാക്കാനും തീരുമാനിച്ചു. ഘട്ടം ഘട്ടമായി പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പൂര്‍ണമായും നിര്‍ത്തലാക്കാനാണ് ലക്ഷ്യമിടുന്നത്.

പരിസ്ഥിതി ഏജന്‍സിയുടെ സെക്രട്ടറി ജനറല്‍ ഡോ. ശൈഖ സാലിം അല്‍ ധാഹിരി ഒപ്പുവെക്കല്‍ ചടങ്ങില്‍ പങ്കെടുത്തു. വര്‍ഷത്തില്‍ 11 ശതകോടി പ്ലാസ്റ്റിക്ക് ബാഗുകള്‍ യുഎഇയില്‍ വില്‍ക്കപ്പെടുന്നുണ്ടെന്നും ഒരാള്‍ 1182 പ്ലാസ്റ്റിക് ബാഗ് ഉപയോഗിക്കുന്നതിന് തുല്യമാണിതെന്നും അദ്ദേഹം കണക്കുകള്‍ നിരത്തി.

Eng­lish sum­ma­ry; Goal of elim­i­nat­ing plas­tic bags; Agree­ment with the Abu Dhabi Envi­ron­ment Agency

You may also like this video;

Exit mobile version