Site iconSite icon Janayugom Online

ഗോകുലം കേരള ഇന്ന് സുദേവ ഡല്‍ഹിയെ നേരിടും

ഐഎലീഗില്‍ ഗോകുലം കേരള ഇന്ന് സുദേവ ഡല്‍ഹിയെ നേരിടും. തുടര്‍ച്ചയായ 10 മത്സരങ്ങളില്‍ പരാജയമറിയാതെ കുതിപ്പ് നടത്തുന്ന ഗോകുലം നേട്ടം തുടരാനുള്ള ശ്രമത്തിലാണ്. 10 മത്സരങ്ങളില്‍ 7 ജയവും 3 സമനിലകളുമുള്ള ഗോകുലം 24 പോയിന്റുമായി പട്ടികയില്‍ രണ്ടാമതുണ്ട്.

10 മത്സരങ്ങളില്‍ ഒരു ജയം മാത്രമായി 7 പോയിന്റുള്ള സുദേവ പട്ടികയില്‍ 12ആം സ്ഥാനത്താണ്. വൈകിട്ട് അഞ്ചിന് കൊല്‍ക്കത്തയിലെ കല്യാണ്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ന് സുദേവയെ മറികടക്കാനായാല്‍ ഗോകുലത്തിന് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താം. നിലവില്‍ ഒന്നാമതുള്ള മുഹമ്മദന് 11 മത്സരങ്ങളില്‍ നിന്ന് 25 പോയിന്റുണ്ട്.

Eng­lish sum­ma­ry; Goku­lam Ker­ala will take on Sude­va Del­hi today

You may also like this video;

Exit mobile version