Site iconSite icon Janayugom Online

നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

2025 സ്വര്‍ണത്തിളക്കത്തോടെ തുടക്കമിട്ട് ഇന്ത്യ­ന്‍ ജാവലിന്‍ താരം നീരജ് ചോപ്ര. ദക്ഷിണാഫ്രിക്കല്‍ നടന്ന പോച്ചെഫ്‌സ്ട്രോം ഇൻവിറ്റേഷനൽ ട്രാക്ക് ആന്റ് ഇവന്റില്‍ 84.52 മീറ്റർ ദൂരം ജാവലിന്‍ പായിച്ചാണ് നീരജ് സ്വര്‍ണമെഡലണിഞ്ഞത്. ഫൈനലില്‍ ആറ് പേരായിരുന്നു മത്സരിക്കാനുണ്ടായിരുന്നത്. ഇതില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് 80 മീറ്റര്‍ മീറ്റര്‍ കടക്കാനായത്. ദക്ഷിണാഫ്രിക്കയുടെ ഡൗ സ്മിത്തിനാണ് വെള്ളി. 82.44 മീറ്റർ ദൂരമെറിഞ്ഞാണ് ആതിഥേയ താരം വെള്ളിയണിഞ്ഞത്. 89.94 മീറ്ററാണ് താരത്തിന്റെ താരത്തിന്റെ മികച്ച ദൂരം. ഡങ്കന്‍ റോബര്‍ട്‌സനാണ് വെങ്കലം. 71.22 മീറ്ററാണ് ജാവലിന്‍ പായിച്ചത്. 

നീരജിനെ സംബന്ധിച്ച് താരത്തിന്റെ മുന്നെയുള്ള പ്രകടനങ്ങളെ അപേക്ഷിച്ച് ഈ ദൂരം ആശ്വാസമല്ല. എന്നാല്‍ അടുത്ത മാസം നടക്കുന്ന ദോഹ ഡയമണ്ട് ലീഗിന് മുന്നോടിയായി താരത്തിന് സ്വയം മെച്ചപ്പെടാനുള്ള അവസരം കൂടിയായിരുന്നു ഇത്. 90 മീറ്റര്‍ എറിയാന്‍ ലക്ഷ്യമിടുന്ന നീരജിന് ഈ വര്‍ഷം സ്വപ്നദൂരത്തിലേക്കെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

Exit mobile version