Site icon Janayugom Online

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട: പിടികൂടിയത് 2.55 കോടിയുടെ സ്വർണം

കരിപ്പൂരിൽ കാർഗോ വഴികടത്താൻ ശ്രമിച്ച 2.55 കോടി രൂപ വിലവരുന്ന സ്വർണം പിടികൂടി.രണ്ട് യാത്രക്കാരിൽ നിന്നായി 4.65 കിലോ സ്വർണമാണ് എയർ കാർഗോ വിഭാഗം കസ്റ്റംസ് പിടിച്ചെടുത്തത്.

കാപ്പാട് സ്വദേശിയായ ഇസ്‌മയിൽ കണ്ണൻചേരിക്കണ്ടിയുടെ ബാഗേജിൽ നിന്നും 2324 ഗ്രാം സ്വർണവും അരിമ്പ്ര സ്വദേശിയായ അബ്‌ദു‌ റൗഫ് നാനത്ത് അയച്ച ബാഗേജിൽ നിന്ന് 2326 ഗ്രാം സ്വർണവും പിടിച്ചെടുത്തു.

റൈസ്കുക്കർ,എയർഫ്രയർ, ജ്യൂസ്മേക്കർ എന്നിവയിലൂടെ കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. കേസുകളിൽ കസ്റ്റംസ് വിശദമായ തുടരന്വേഷണംആരംഭിച്ചു. ഡെപ്യൂട്ടി കമ്മിഷണർ ജെ ആനന്ദകുമാർ, സുപ്രണ്ട് പി വി പ്രവീൺ,ഇൻസ്‌പെക്‌ടർമാരായ മനീഷ് കെ ആർ, ആദിത്യൻ എ എം, ഹെഡ് ഹവിൽദാർമാരായ സാബു എം ജെ, കമറുദ്ദിൻ, ശാന്തകുമാരി എന്നിവരാണ് സ്വർണം പിടികൂടിയത്.

Eng­lish Summary:
Gold hunt again in Karipur: Gold worth 2.55 crore seized

You may also like this video:

Exit mobile version