Site icon Janayugom Online

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; ഒരു കോടി 81 ലക്ഷം വിലമതിക്കുന്ന സ്വര്‍ണം പിടികൂടി

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. മൂന്ന് കേസുകളിലായി ഒരു കോടി 81 ലക്ഷം വില വരുന്ന 3,763 ഗ്രാം സ്വർണമാണ് പിടികൂടിയത്. എയർപോർട്ട് ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. കാസർഗോഡ്, പുളിയ്ക്കൽ, മണ്ണാർക്കാട് സ്വദേശികളാണ് പിടിയിലായവർ. മിശ്രിത രൂപത്തിലും ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉള്ളിലൊളിപ്പിച്ചുമാണ് സ്വർണം കടത്തിയത്.
അറസ്റ്റിലായ മൂന്ന് പേരെ ജാമ്യത്തിൽ വിട്ടു. ഡപ്യൂട്ടി കമ്മിഷണർ ശ്രീജുവിന്റെ നേതൃത്വത്തിലായിരുന്നു കരിപ്പൂരില്‍ പരിശോധന നടന്നത്.

ENGLISH SUMMARY:Gold hunt in Karipur again; Gold worth Rs 1 crore 81 lakh seized
You may also like this video

Exit mobile version