കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. അഞ്ചു യാത്രക്കാരില്‍ നിന്നായി രണ്ടര കിലോ സ്വര്‍ണമാണ് പൊലീസ് പിടികൂടിയത്. അഞ്ച് യാത്രക്കാരെയും അവരെ കൂട്ടിക്കൊണ്ടു പോവാനെത്തിയ ഏഴ് പേരെയും പൊലീസ് പിടികൂടി.
കാലില്‍ വച്ചുകെട്ടിയ നിലയിലും ലഗേജില്‍ ഒളിപ്പിച്ച നിലയിലുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ യാത്രക്കാരില്‍ നിന്നാണ് പൊലീസ് സ്വര്‍ണം പിടിച്ചത്. നാല് കാറുകളും പിടിച്ചെടുത്തു.
English summary; Gold hunt resumes at Karipur airport
You may also like this video;