Site iconSite icon Janayugom Online

കരിപ്പൂരിൽ കോടികളുടെ സ്വർണവേട്ട

കരിപ്പൂർ വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച 1762 ഗ്രാം സ്വർണം കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. മലപ്പുറം അഞ്ചച്ചവിടി അന്നാരത്തൊടിക ഷംനാസി (34)നെ അറസ്റ്റ് ചെയ്തു. ഷാർജയിൽനിന്ന്‌ എയർ അറേബ്യയുടെ ജി9 459 വിമാനത്തിലാണ് ഇയാൾ കരിപ്പൂരിൽ എത്തിയത്.കോഴിക്കോട് ഡിആർഐ വിഭാഗം നൽകിയ രഹസ്യ വിവരത്തെ തുടർന്ന് കസ്റ്റംസ് ഇയാളെ പിടികൂടി ചോദ്യംചെയ്യുകയായിരുന്നു. അടിവസ്ത്രത്തിൽ അറയുണ്ടാക്കി ഒളിപ്പിച്ചനിലയിലായിരുന്നു സ്വർണം. പിടികൂടിയ സ്വർണത്തിന് 1,05,54,380 രൂപ വിലവരും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

eng­lish summary;Gold hunt worth crores in Karipur

you may also like this video;

Exit mobile version