Site iconSite icon Janayugom Online

നികുതി വര്‍ധനയ്ക്കിടയിലും സ്വര്‍ണ ഇറക്കുമതിയില്‍ വന്‍ വര്‍ധന, 86 ശതമാനം ആവശ്യവും നിര്‍വഹിക്കപ്പെടുന്നത് ഇറക്കുമതിയിലൂടെ

gold smugglinggold smuggling

ഉയര്‍ന്ന നികുതി നിരക്കിനിടയിലും രാജ്യത്തേക്കുള്ള സ്വര്‍ണ ഇറക്കുമതിയില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തിറിക്കിയ ‘ബുള്ള്യന്‍ ട്രേഡ് ഇന്‍ ഇന്ത്യ ’ എന്ന റിപ്പോര്‍ട്ടിലാണ് രാജ്യത്തെ സ്വര്‍ണ വിപണിയെക്കുറിച്ചുള്ള വിശദാശംങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

2012 ല്‍ നികുതി വര്‍ധനയ്ക്ക് ശേഷം ശരാശരി 730 ടണ്‍ സ്വര്‍ണമാണ് പ്രതിവര്‍ഷം ഇന്ത്യ ഇറക്കുമതി ചെയ്യുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.2012 നുശേഷം 6581 ടണ്‍ സ്വര്‍ണമാണ് രാജ്യം ഇറക്കുമതി ചെയ്തത്. എന്നാല്‍ ഉയര്‍ന്ന നികുതി നിരക്ക്് കാരണം അനധികൃതമായ സ്വര്‍ണക്കടത്ത് വ്യാപകമായെന്നും റിപ്പോര്‍ട്ട്് കണ്ടെത്തുന്നുണ്ട്്. തെക്ക്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കാണ് സ്വര്‍ണക്കടത്ത് കൂടതലായി എത്തുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കരമാര്‍ഗവും വ്യോമ മാര്‍ഗവുമാണ് ഇപ്പോള്‍ അനധികൃതമായി സ്വര്‍ണം കൂടുതലായി എത്തിക്കുന്നത്.’ ആഗോള ബുള്ള്യന്‍ വ്യാപാര കേന്ദ്രമെന്ന നിലയിലേക്ക് ഇന്ത്യയ്ക്ക് മാറാനുളള സാധ്യതകളാണ് ഉള്ളതെന്ന്്്് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റീജിയണല്‍ സിഇഒ സോമസുന്ദരം പിആര്‍ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വര്‍ണ വിപണിയെന്ന നിലയില്‍ ഇന്ത്യ കൂടുതലായി ആശ്രയിക്കുന്നത്് ഇറക്കുമതിയെയാണ്. ബുള്ള്യന്‍ വിപണി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സംസ്‌ക്കരണ ശേഷി വര്‍ധിപ്പിച്ചും ലണ്ടന്‍ ബുള്ള്യന്‍ മാര്‍ക്കറ്റ് അസോസിയേഷന്റെ അംഗീകാരമുള്ള പുതിയ റിഫൈനറി സ്ഥാപിച്ചുമാണ് ഇത് സാധ്യമായത്. അതേസമയം ഉയര്‍ന്ന നികുതി അനധികൃത വിപണിയെ വലിയ രീതിയില്‍ സഹായിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

2012–2020 കാലയളവില്‍ ഇന്ത്യയിലെ സ്വര്‍ണ വ്യാപരത്തിന്റെ 86 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിര്‍വഹിക്കപ്പെടുന്നത്.സ്വര്‍ണ ഇറക്കുമതി വര്‍ധിക്കുന്നത് രാജ്യത്തിന്റെ ബാലന്‍സ് ഓഫ് പെമെന്റിനെ പ്രതികൂലമായി ബാധിച്ചേക്കാം. ഇത് രൂക്ഷമായാല്‍ രാജ്യം സ്വര്‍ണ ഇറക്കുമതിയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കാമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ENGLISH SUMMARY;Gold imports rise sharply
YOU MAY ALSO LIKE THIS VIDEO;


Exit mobile version