Site iconSite icon Janayugom Online

ജോ​ലി​ക്കു​നി​ന്ന വീ​ട്ടി​ൽ​നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണം ക​വ​ർ​ന്നു; ഒരാള്‍ അറസ്റ്റിൽ

ജോ​ലി​ക്കു​നി​ന്ന വീ​ട്ടി​ൽ​നി​ന്ന് കു​ട്ടി​യു​ടെ സ്വ​ർ​ണാ​ഭ​ര​ണം ക​വ​ർ​ന്ന് ക​ട​ന്നു​ക​ള​ഞ്ഞ സ്ത്രീ ​അ​റ​സ്റ്റി​ൽ. പാ​ല​ക്കാ​ട് സ്വ​ദേ​ശി ജി ​മ​ഹേ​ശ്വ​രി​യെ​യാ​ണ്(43) കൂ​ത്തു​പ​റ​മ്പ് പൊലീസ് തൃ​ശൂരി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. കൂ​ത്തു​പ​റ​മ്പി​ന​ടു​ത്ത കു​ട്ടി​ക്കു​ന്നി​ലെ വീ​ട്ടി​ൽ ജോ​ലി​ക്കെ​ത്തി​യ മ​ഹേ​ശ്വ​രി അ​വി​ടെ​യു​ള്ള കു​ട്ടി​യു​ടെ ഒ​ന്നേ​മു​ക്കാ​ൽ പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​വു​മാ​യാ​ണ് കടന്നത്.

Exit mobile version