Site icon Janayugom Online

സ്വര്‍ണഖനിയില്‍ അപകടം: എട്ട് തൊഴിലാളികള്‍ മരിച്ചു

mine

സിംബാബ്‌വെയിലെ സ്വർണ ഖനിയിലുണ്ടായ സ്ഫോടനത്തിൽ ചൈനീസ് പൗരൻമാരുള്‍പ്പെടെ എട്ട് പേർ മരിച്ചു.  സിംബാബ്‌വെയിലെ മസോവി ജില്ലയിൽ വ്യാഴാഴ്ചയാണ് സംഭവം.

തലസ്ഥാന നഗരിയായ ഹരാരെയിൽ നിന്നും 50 കിലോമീറ്റർ മാറിയാണ് ഖനി സ്ഥിതിചെയ്യുന്നത്. ഇവിടെ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തിൽ സിംബാബ്‌വെ സ്വദേശിയായ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
പതിനൊന്ന് പേരാണ് ഖനിയില്‍ കയറിയത്.

Eng­lish sum­ma­ry; Gold mine acci­dent: Eight work­ers died

you may also like this video;

Exit mobile version