Site iconSite icon Janayugom Online

സ്വർണ്ണം: അഡ്വാൻസ് തുക കുറഞ്ഞത് 30 ശതമാനം നൽകണം

സ്വർണ്ണ വില ക്രമാതീതമായി ഉയരുന്നത് വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ പ്രതിസന്ധിയിൽ ആക്കുന്ന സാഹചര്യത്തിൽ വില സംരക്ഷണം നൽകുന്നതിന് സുതാര്യമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ ജ്വല്ലറി അസോസിയേഷനുകളുടെ സംയുക്ത യോഗം തീരുമാനിച്ചു. ഏറ്റവും കുറഞ്ഞ അഡ്വാൻസ് തുക 30% 30 ദിവസത്തേക്ക് എന്ന രീതിയിൽ നടപ്പിൽ വരുത്താൻ തീരുമാനിച്ചതായി വ്യാപാരികൾ അറിയിച്ചു.
കേരള ജ്വല്ലറി ഫെഡറേഷൻ ചെയർമാൻ ടി എസ് കല്യാണരാമൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം പി അഹമ്മദ്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ചെയർമാൻ ഡോ. ബി ഗോവിന്ദൻ, കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ സുരേന്ദ്രൻ, ജനറൽ സെക്രട്ടറി അഡ്വ. എസ് അബ്ദുൽ നാസർ, കേരള ഗോൾഡ് ആൻഡ് സിൽവർ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഷാജു ചിറയത്ത്, സുഹാസ് റാവു ഭീമ, എ കെ നിഷാദ് മലബാർ, രാജേഷ് കല്യാൺ, വർഗീസ് ആലുക്കാസ്, ബാബു എം ഫിലിപ്പ് ജോസ്കോ, വിപിൻദാസ് റീഗൽ, ജലീൽ മിറാൾഡ, നൗഷാദ് രാജകുമാരി, ഷെഫീക്ക് എജിഡി, ദിനേശ് കമ്പാരത്ത്, അബ്ദുൽ കരീം സിറ്റി ഗോൾഡ്, അശോക് പോത്തീസ്, കൃഷ്ണകുമാർ ഉണ്ണി, ഷിനോ മാത്യൂ എന്നിവർ പങ്കെടുത്തു. 

Exit mobile version