Site iconSite icon Janayugom Online

സ്വര്‍ണവില വീണ്ടും 94,000ലേക്ക്; ഒരു പവന് ഇന്ന് 1680 രൂപ കൂടി

കഴിഞ്ഞ ദിവസങ്ങളിൽ ചാഞ്ചാടി നിന്നിരുന്ന സ്വർണ്ണവിലയിൽ ഇന്ന് വലിയ വർദ്ധന രേഖപ്പെടുത്തി. ഇന്ന് ഒരു പവന് 1680 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 93,720 രൂപയായി. ഗ്രാമിന് 210 രൂപ വർദ്ധിച്ച് 11,715 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തിൽ നിന്ന് നവംബർ അഞ്ചിന് 89,080 രൂപയായി വില താഴ്ന്നിരുന്നു. അതിനുശേഷം 89,000 നും 90,000 നും ഇടയിൽ ചാഞ്ചാടി നിൽക്കുകയായിരുന്നു സ്വർണ്ണവില. ഒക്ടോബർ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് ഇതുവരെയുള്ള സർവകാല റെക്കോർഡ്.

ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താക്കളാണ് ഇന്ത്യ. അതിനാൽ ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും ഇന്ത്യയിലെ സ്വർണ്ണവിലയിൽ പ്രതിഫലിക്കും. അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണ്ണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണ്ണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.

Exit mobile version