Site iconSite icon Janayugom Online

സ്വർണവിലയിൽ വൻ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുറവ്. പവന് 600 രൂപ കുറഞ്ഞ് 37,480 രൂപയിലെത്തി. ഗ്രാമിന് 75 കുറഞ്ഞ് 4,685 രൂപയായി.

ബുധനാഴ്ച 38,080 രൂപയായിരുന്നു പവന്റെ വില. ഈ മാസത്തെ ഏറ്റവും കൂടിയ വിലയായ 38,480 രൂപ ജൂലൈ അഞ്ചിന് രേഖപ്പെടുത്തിയിരുന്നു.

ജൂലൈ ഒന്നിന് രാവിലെ പവൻ വില 38,280 രൂപയും ഉച്ചക്ക് ശേഷം 38,080 രൂപയുമായിരുന്നു. തുടർന്ന് രണ്ടാം തീയതി രാവിലെ വില 38,400ലേക്ക് ഉയരുകയും ഉച്ചക്ക് ശേഷം 200 രൂപ കുറഞ്ഞ് 38,200 രൂപയിലുമെത്തി. ഈ വില മൂന്നാം തീയതി തുടർന്നെങ്കിലും നാലാം തീയതി 38,400ലേക്ക് വീണ്ടും ഉയരുകയായിരുന്നു.

Eng­lish summary;gold price decreases

You may also like this video;

Exit mobile version