തുടർച്ചയായ രണ്ടു ദിവസം വർധിച്ച സ്വർണ വിലയിൽ ഇടിവ്. പവന് 320 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 37,880 രൂപ. ഗ്രാ്മിന് 40 രൂപ കുറഞ്ഞ് 4735 ആയി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണ വില കൂടിയും കുറഞ്ഞും തുടരുകയാണ്. ഈ മാസം 9ന് നാൽപ്പതിനായിരം കടന്ന വില പിന്നീടുള്ള ദിവസങ്ങളിൽ കുറയുകയായിരുന്നു. പിന്നീട് തുടർച്ചയായ രണ്ടു ദിവസം വർധന രേഖപ്പെടുത്തിയതിനു പിന്നാലെയാണ് ഇപ്പോഴത്തെ ഇടിവ്.
english summary; gold price decreases
you may also like this video;