Site iconSite icon Janayugom Online

സ്വർണ വില കുറഞ്ഞു

സ്വർണ വില ഇന്നും കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 37,400 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4675 രൂപയാണ് വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.

ഇന്നലെ പവന് 640 രൂപ കുറഞ്ഞ് 37,480 രൂപയായിരുന്നു. ഒരു ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. തിങ്കളാഴ്ച ഗ്രാമിന് 4765 ഉം പവന് 38120ഉം ആയിരുന്നു. 11ാം തീയ്യതി മുതൽ 13 വരെയായിരുന്നു ഈ മാസം സ്വർണത്തിന് ഏറ്റവും ഉയർന്ന വില.

പവന് 40, 560 രൂപ ഉണ്ടായിരുന്ന മാർച്ച് ഒമ്പതിനാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന വില. ജനുവരി 10ന് 35,600 രൂപയായതാണ് താഴ്ന്നവില.

Eng­lish summary;GOLD price decreases

You may also like this video;

Exit mobile version