സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ ഏഴാം ദിവസം പവന് 40 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,200 രൂപയായാണ് കുറഞ്ഞത്. ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞു. 9,275 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
75,760 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഒരു പവൻ സ്വർണത്തിന് 1560 രൂപയാണ് കുറഞ്ഞത്. വിവാഹ സീസണ്‍ ആരംഭിക്കാനിരിക്കെ സ്വർണവിലയിലുണ്ടാകുന്ന ഈ കുറവ് ആളുകൾക്ക് വലിയ ആശ്വാസമാകും. മുന്‍കൂട്ടി സ്വര്‍ണാഭരണം ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധവാണ് ഉണ്ടാകുന്നത്.
സംസ്ഥാനത്ത് വീണ്ടും സ്വർണ വില കുറഞ്ഞു; പവന് 74,200

