സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില വര്‍ധിച്ചു. 360 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 38,480 രൂപയായി. ഗ്രാമിന് 45 രൂപയാണ് വര്‍ധിച്ചത്. 4810 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവിലയില്‍ ഇടിവാണ്. കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന വില നിലവാരമായി 40,560 രൂപ രേഖപ്പെടുത്തിയിരുന്നു. പിന്നീട് വില ഇടിയുകയായിരുന്നു. മൂന്നാഴ്ചക്കിടെ ഏകദേശം 2500 രൂപ വരെ കുറഞ്ഞ ശേഷമാണ് ഇന്ന് വില ഉയര്‍ന്നത്.
English Summary: Gold price hike 1-04-2022
You may also like this video