മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 120 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 36,080. ഒരിടവേളയ്ക്കു ശേഷമാണ് പവന്‍ വില 36,000ന് മുകളില്‍ പോവുന്നത്. ഗ്രാം വില 15 രൂപ ഉയര്‍ന്ന് 4510ല്‍ എത്തി.
കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ബുധനാഴ്ച 160 രൂപ ഉയര്‍ന്ന വില ഇന്നലെ വരെ 35,960ല്‍ തുടര്‍ന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്നു രേഖപ്പെടുത്തിയത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 35,680 രൂപയായിരുന്നു പവന്‍ വില. ഇത് പിന്നീട് തഴ്ന്ന് 35,560ല്‍ എത്തിയിരുന്നു.
english summary;gold price hike again
you may also like this video;