Site icon Janayugom Online

രണ്ടാം ദിവസവും സ്വർണവില വർധിച്ചു; ഇന്നത്തെ നിരക്കുകൾ അറിയാം

കേരളത്തില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വർണ വില വർധിച്ചു. ​ഗ്രാമിന് 10 രൂപ കൂടി 4,430 രൂപയായി. ​പവന് 80 രൂപയും ഉയർന്നു. 35,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ നിരക്ക്. ഓ​ഗസ്റ്റ് 17 ന്, ​ഗ്രാമിന് 4,420 രൂപയും പവന് 35,360 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വർണ നിരക്കിൽ നേരിയ വർധന രേഖപ്പെടുത്തി. ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,789 ഡോളറാണ് നിരക്ക്.

Eng­lish sum­ma­ry: Gold price hiked
You may also like this video:

Exit mobile version