Site iconSite icon Janayugom Online

സ്വര്‍ണ വില കൂടി; ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വിലയില്‍ വര്‍ധന. തുടര്‍ച്ചയായ നാലാം ദിവസമാണ് വില കൂടുന്നത്. പവന് 120 രൂപ ഉയര്‍ന്ന് 58,400 ആയി. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7300 രൂപ. ഈ മാസത്തെ ഉയര്‍ന്ന നിരക്കാണിത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണ വില. പത്തുദിവസം കൊണ്ട് ആയിരം രൂപയിലേറെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. മൂന്നിന് 58,000ന് മുകളില്‍ എത്തിയ സ്വര്‍ണവില അടുത്ത ദിവസം 58,000ല്‍ താഴെ പോയി. തുടര്‍ന്ന് ഏതാനും ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കഴിഞ്ഞ ദിവസമാണ് വീണ്ടും 58000ന് മുകളിലെത്തിയത്. 

Exit mobile version