സംസ്ഥാനത്ത് സ്വർണ വില വര്‍ധിച്ചു. പവന് 440 രൂപയും ഗ്രാമിന് 55 രൂപയുമാണ് വർധിച്ചത്. ഇതോടെ പവന് 38,840 രൂപയും ഗ്രാമിന് 4,855 രൂപയുമായി. വ്യാഴാഴ്ച പവന് 360 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വർധനവ് രേഖപ്പെടുത്തിയത്.
ഏപ്രിൽ 18ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരമായ 39,880 രൂപയായി സ്വർണവില ഉയർന്നിരുന്നു. രണ്ടാഴ്ചക്കിടെ 1600 രൂപയാണ് വർധിച്ചത്. പിന്നീട് സ്വർണവില കുറയുന്നതാണ് കണ്ടത്. ഇന്നലെ 360 രൂപയുടെ ഇടിവാണുണ്ടായത്.
English summary;gold price increases
You may also like this video;