Site iconSite icon Janayugom Online

സ്വർണ വിലയിൽ വൻ വർധന

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധന. പവന് 480 രൂപ കൂടി 38,360ൽ എത്തി. ഗ്രാം വില 60 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 4795 രൂപയായി.

രണ്ടു ദിവസം തുടർച്ചയായി വർധിച്ച ശേഷം ഇന്നലെ സ്വർണ വില കുറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നത്തെ വർധന. ഉക്രെയ്ൻ പ്രതിസന്ധിയെ തുടർന്ന് കുതിച്ചുയർന്ന സ്വർണ വില കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൂടിയും കുറഞ്ഞും തുടരുകയാണ്.

eng­lish summary;gold price increases

you may also like this video;

Exit mobile version