Site iconSite icon Janayugom Online

സ്വർണ വിലയിൽ വീണ്ടും വർധന

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ തുടർച്ചയായ രണ്ടാം ദിനവും വർധന. പവന് 200 രൂപയാണ് ഇന്നു കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 38,560 രൂപ. ഗ്രാമിന് 25 രൂപ ഉയർന്ന് 4820 ആയി.

ഇന്നലെ പവന് 480 രൂപ ഉയർന്നിരുന്നു. രണ്ടു ദിവസം കൊണ്ട് 680 രൂപയുടെ വർധനയാണ് ഉണ്ടായത്.

eng­lish sum­ma­ry; gold price increases

you may also like this video;

Exit mobile version