Site icon Janayugom Online

സ്വര്‍ണ വില; ഇന്ന് പവന് 120 രൂപ കുറഞ്ഞു

സ്വര്‍ണ വിലയില്‍ പവന് ഇന്ന് 120 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 4730 രൂപയും ഒരു പവന്‍ സ്വര്‍ണ വില 37840 രൂപയുമായി. 

സ്വര്‍ണ വില തിങ്കളാഴ്ച മുതല്‍ തുടര്‍ച്ചയായി കുറഞ്ഞ് കൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച പവന് 120 രൂപയുടെ വര്‍ധനവുണ്ടായെങ്കിലും വെള്ളിയാഴ്ച വില മാറ്റമില്ലാതെ തുടര്‍ന്നു. നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണ വിപണിയില്‍ ചാഞ്ചാട്ടം തുടരാനാണ് സാധ്യത.

Eng­lish sum­ma­ry; Gold price; Today, the sov­er­eign fell by Rs 120

You may also like this video;

Exit mobile version