സ്വർണം വില വീണ്ടും റെക്കോഡുകൾ ഭേദിച്ച് കുതിച്ചുയരുകയാണ്. ഇന്ന് രാവിലെയും ഉച്ചക്കും 400 രൂപ വീതമാണ് പവന് കൂടിയത്. ഉച്ചക്ക് ശേഷം ഗ്രാമിന് 50 രൂപ കൂടി 11,865 രൂപയും പവന് 400 കൂടി 94,920 രൂപയുമാണ് വര്‍ധിച്ചത്. ഇന്ന് രാവിലെ പവന് 94,520രൂപയും ഗ്രാമിന് 11,815 രൂപയുമായി.
എക്കാലത്തെയും ഉയർന്ന സ്വര്‍ണ വിലയാണിത്. അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് 61.68 ഡോളർ കൂടി 4,208.83 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം കേരളത്തിൽ പവൻ വില ഒരുലക്ഷത്തിലെത്താൻ അധികനാൾ വേണ്ടി വരില്ലെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോൾ ഒരുപവൻ ആഭരണം വാങ്ങാൻ പണിക്കൂലിയും നികുതിയുമടക്കം ഒരുലക്ഷത്തിലേറെയാണ്.
18 കാരറ്റ് സ്വർണവും റെക്കോഡുകൾ ഭേദിച്ചുയരുകയാണ്. ഉച്ചക്ക് ശേഷം ഗ്രാമിന് 40 രൂപ കൂടി 9760 രൂപയായി. 14കാരറ്റിന് 7590 രൂപയാണ് ഗ്രാം വില. ഒമ്പത് കാരറ്റ് സ്വര്‍ണത്തിന് 4900 രൂപയാണ് വില. വെള്ളിവിലയും എക്കാലത്തെയും ഉയര്‍ന്ന നിരക്കാണ്. ഗ്രാമിന് 196 രൂപയാണ് ഇന്നത്തെ വില.

