Site iconSite icon Janayugom Online

കേന്ദ്ര ബജറ്റിന് പിന്നാലെ സ്വർണ വില ഇടിഞ്ഞു

കേന്ദ്ര ബജറ്റിന് പിന്നാലെ സ്വർണവില കൂപ്പുകുത്തി. സംസ്ഥാനത്ത് 22 കാരറ്റ് സ്വർണത്തിന് 8 ഗ്രാമിന്(ഒരു പവന്) 2200 രൂപയോളം ഇന്നലെ കുറഞ്ഞു. ഇതോടെ ഒരു ഗ്രാമിന് 6,495 രൂപയും പവന് 51,960 രൂപയുമായി. കേന്ദ്ര ബജറ്റിൽ സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ച പ്രഖ്യാപനം വന്നതോടെയാണ് സംസ്ഥാനത്ത് സ്വർണത്തിന്റെ വില കുത്തനെ ഇടിഞ്ഞത്. ബജറ്റിൽ സ്വർണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 10 ൽ നിന്നും 6 ശതമാനമായും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവും ആയുമാണ് കുറച്ചത്. സ്വർണ വ്യാപാര മേഖലയിൽ ഇത് വലിയ പ്രതിഫലനം സൃഷ്ടിച്ചു. ഇന്നലെ ബജറ്റിന് മുമ്പ് പവന് 200 രൂപയോളം കുറഞ്ഞ് 53960 രൂപയിലേക്ക് എത്തിയിരുന്നു. പിന്നാലെ നടന്ന ബജറ്റ് പ്രഖ്യാപത്തിനത്തോടെ സ്വർണ വില കുത്തനെ ഇടിയുകയായിരുന്നു. 24 കാരറ്റ് സ്വർണത്തിന് 299 രൂപയും പവന് 2392 രൂപയും കുറഞ്ഞു. 

സ്വർണത്തിന്റെയും വെള്ളിയുടെയും അടിസ്ഥാന കസ്റ്റംസ് തീരുവ കുറച്ചതോടെ ആഭ്യന്തര ആഭരണ നിർമ്മാതാക്കൾക്ക് പ്രത്യേകിച്ച് ചെറുകിട- ഇടത്തരം സംരംഭങ്ങൾക്ക് ഗുണം ചെയ്യുമെന്നും കള്ളക്കടത്ത് കുറയ്ക്കാൻ ഇടയാക്കുമെന്നും ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മെര്‍ച്ചന്റ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ.എസ് അബ്ദുൾ നാസർ പറഞ്ഞു. എസ്എംഇകൾക്കും എംഎസ്എംഇകൾക്കും പ്രവർത്തന മൂലധന വായ്പയുടെ വ്യാപ്തി വർധിപ്പിച്ചത് ഭാവിയിൽ ഈ യൂണിറ്റുകളെ അവരുടെ ബിസിനസ്സ് വിപുലീകരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: Gold prices fell after Union Budget
You may also like this video

Exit mobile version