Site iconSite icon Janayugom Online

സ്വര്‍ണവില ഇടിഞ്ഞു; പവന് ഇന്ന് കുറഞ്ഞത് 2480 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില കുറയുന്നു. പവന് ഇന്ന് 2,480 രൂപ കുറഞ്ഞ് 93,280 രൂപയായി. ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 310 രൂപ കുറഞ്ഞ് 11660 രൂപയായി. സ്വർണത്തിന് രണ്ട് ദിവസംകൊണ്ട് കുറഞ്ഞത് 4080 രൂപയാണ്. സ്വര്‍ണവിലയില്‍ ഇന്നലെ കൂടിയിരുന്നെങ്കിലും പിന്നീട് കുറഞ്ഞിരുന്നു. ഇന്നലെ രാവിലെ 1520 രൂപ വര്‍ധിച്ച് 97,360 രൂപയായിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം വിലയില്‍ 1600 രൂപയുടെ കുറവുണ്ടായി. ഇതോടെ സ്വര്‍ണവില 95,760 രൂപയിലെത്തിയിരുന്നു. പിന്നാലെയാണ് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 260 രൂപ കുറഞ്ഞ് 9590 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7470 രൂപയും 9 കാരറ്റിന് 4820 രൂപയുമാണ് വില.

Exit mobile version