Site iconSite icon Janayugom Online

സ്വര്‍ണവില വീണ്ടും കുറഞ്ഞു

സ്വര്‍ണവിലയില്‍ രണ്ടുതവണകളായി കുറവ്. ഉച്ചക്ക് ശേഷം ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 11865 രൂപയും പവന് 94920 രൂപയുമായി. 18 കാരറ്റ് ഗ്രാമിന് 45 രൂപ കുറഞ്ഞ് 9760 രൂപയും 14 കാരറ്റ് ഗ്രാമിന് 40 രൂപ കുറഞ്ഞ് 7600 രൂപയുമായി. രാവിലെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞിരുന്നു. 18 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഗ്രാമിന് 25 രൂപയുടെ കുറവുണ്ടായി. 9,805 രൂപയായിരുന്നു. 14 കാരറ്റ് സ്വർണത്തിന്റെ വിലയും 20 രൂപയും കുറഞ്ഞു. 7,640 രൂപയായാണ് വില കുറഞ്ഞത്. അതേസമയം, സ്​പോട്ട് ഗോൾഡിന്റെ വില കൂടി 4,204.73 ഡോളറിലെത്തി. 

പലിശനിരക്കിൽ ഫെഡറൽ റിസർവ് 25 ബേസിക് പോയിന്റിന്റെ കുറവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, കേന്ദ്രബാങ്കുകൾ കനത്ത സ്വർണം വാങ്ങൽ ഇപ്പോഴും തുടരുകയാണ്. ഇതുമൂലം 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ സ്വർണവില അന്താരാഷ്ട്ര വിപണിയിൽ 5000 ഡോളർ കടക്കുമെന്നാണ് പ്രവചനം. അങ്ങനെയെങ്കിൽ ഇന്ത്യ ഉൾപ്പടെയുള്ള വിപണികളിൽ സ്വർണവില ഒരു ലക്ഷം കടന്ന് കുതിക്കും. കേരളത്തിൽ കഴിഞ്ഞ ദിവസം സ്വർണവില വർധിച്ചിരുന്നു. ഗ്രാമിന് 25 രൂപയുടെ വർധനയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ഗ്രാമിന്റെ വില 11,930 രൂപയിൽ നിന്ന് 11,955 രൂപയായി ഉയർന്നു. പവന്റെ വില 200 രൂപ ഉയർന്ന് 95,640 രൂപയായി.

Exit mobile version