സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 65രൂപ കുറവാണ് ഇന്ന് ഉണ്ടായത്. 12,990 രൂപയായാണ് നിലവിലെ സ്വര്‍ണ വില. പവന്റെ വിലയിൽ 520 രൂപയുടെ കുറവുണ്ടായി. 1,03,920 രൂപയായാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം റെക്കോഡിലെത്തിയതിന് പിന്നാലെയാണ് സ്വർണവില കുറയുന്നത്. ആഗോളവിപണിയിൽ സ്വർണവിലയിൽ ഇടിവുണ്ടായി. സ്പോട്ട് ഗോൾഡിന്റെ വിലയിൽ 0.4 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 4,512.74 ഡോളറായി. റെക്കോഡ് നിരക്കായ 4,549.71 ഡോളറിലെത്തിയതിന് ശേഷമാണ് അന്താരാഷ്ട്ര വിപണിയിൽ വില ഇടിഞ്ഞത്. യുഎസ് ഗോൾഡ് ഫ്യൂച്ചർ നിരക്കും കുറഞ്ഞിട്ടുണ്ട്. 0.4 ശതമാനം ഇടിവാണ് സ്വർണത്തിൽ ഉണ്ടായിട്ടുണ്ട്.
സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

