സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ് തുടരുന്നു. ഇന്ന് ഒറ്റയടിക്ക് ഒരു പവന് 1440 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വിപണി വില 92,000ത്തിൽ താഴെയെത്തി 91,720 രൂപയായി. ഒരു ഗ്രാം സ്വർണ്ണത്തിന് 180 രൂപയാണ് കുറഞ്ഞത്. നിലവിൽ ഒരു ഗ്രാം സ്വർണ്ണത്തിൻ്റെ വില 11,465 രൂപയാണ്. ഇന്നലെ രണ്ടു തവണയായി 1160 രൂപ കുറഞ്ഞതിന് പിന്നാലെയാണ് ഇന്ന് ഈ വലിയ ഇടിവ് തുടർന്നത്. ഒക്ടോബർ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സ്വർണ്ണവിലയുടെ സർവകാല റെക്കോർഡ്.
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ ഇടിഞ്ഞു; ഒരു പവന് 1440 രൂപയുടെ കുറവ്

