സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. പവന് എൻപതു രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 37,920 രൂപ. ഗ്രാമിന് പത്തു രൂപ കൂടി 4740 ആയി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണ വില ചാഞ്ചാട്ടത്തിലാണ്. ഈ മാസം 9ന് നാൽപ്പതിനായിരം കടന്ന വില പിന്നീടുള്ള ദിവസങ്ങളിൽ കുറയുകയായിരുന്നു.
ഉക്രെയ്ൻ യുദ്ധത്തെ തുടർന്ന് രാജ്യാന്തല വിപണിയിലെ അനിശ്ചിതത്വമാണ് സ്വർണ വിലയിൽ പ്രതിഫലിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു.
english summary;Gold prices rise
you may also like this video;