Site icon Janayugom Online

സ്വര്‍ണ വിലയില്‍ വര്‍ധന

തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില വര്‍ധിച്ചു. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,400 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ചു. 4800 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസം തുടങ്ങിയതിനു ശേഷം സ്വര്‍ണ വില രണ്ട് തവണയാണ് കുറഞ്ഞത്. കഴിഞ്ഞമാസം ഒന്‍പതിന് സമീപ കാലത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. 40,560 രൂപയായിരുന്നു വില. പിന്നീടുള്ള ദിവസങ്ങളില്‍ വില കുറയുകയായിരുന്നു.

Eng­lish summary;Gold prices rise

You may also like this video;

Exit mobile version