Site iconSite icon Janayugom Online

കുതിച്ച് ഉയർന്ന് സ്വര്‍ണവില; ഒറ്റ ദിവസം കൊണ്ട് വര്‍ധിച്ചത് 600 രൂപ

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിൽ വീണ്ടും വൻ വർധന. ഇന്ന് ഒരു പവന് 600 രൂപ വർധിച്ച് 82,240 രൂപയായി. ഒരു ഗ്രാമിന് 10,280 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 75 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. സ്വർണ്ണവിലക്കൊപ്പം വെള്ളിയുടെ വിലയിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു കിലോഗ്രാമിന് ഒറ്റയടിക്ക് 2000 രൂപയാണ് വർധിച്ചത്.

നിലവിൽ ഒരു പവൻ സ്വർണം പണിക്കൂലിയും ജി എസ് ടിയും ചേർത്ത് വാങ്ങാൻ ഏകദേശം 88,000 രൂപയോളം ചെലവ് വരും. 3% ജി എസ് ടി, 3% പണിക്കൂലി, ചെറിയ ഹോൾമാർക്കിങ് ചാർജ് എന്നിവ കണക്കിലെടുത്താണ് ഈ വില. സ്വർണ്ണവില ഉയരുന്നത് സ്വർണ്ണ വ്യാപാരികൾക്ക് തിരിച്ചടിയാകുമ്പോൾ, ഗോൾഡ് ലോൺ സ്ഥാപനങ്ങൾക്ക് ഇത് വലിയ നേട്ടമുണ്ടാക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സെപ്റ്റംബർ ഒന്നിന് 77,640 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവില. എന്നാൽ, പിന്നീട് വിലയിൽ വലിയ കുതിച്ചുചാട്ടം രേഖപ്പെടുത്തുകയായിരുന്നു. 18 ദിവസം കൊണ്ട് പവന് 4,000 രൂപയിലധികമാണ് വർധിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സ്വർണ വില താഴ്ന്ന് 81,000‑ത്തിലേക്ക് എത്തിയിരുന്നു. ഇതിന് ശേഷമാണ് ഇന്ന് വീണ്ടും വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

Exit mobile version