സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയരുന്നു. ഇന്ന് മാത്രം ഒരു പവന് 240 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന് സ്വർണത്തിന്റെ വില 91,960 രൂപയായി. ഇന്നലെ ഇത് 91,720 രൂപയായിരുന്നു. നിലവിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില എത്തിയിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 11,495 രൂപയാണ് വില.
വിദഗ്ധരുടെ അഭിപ്രായത്തിൽ, സ്വർണവില ഉടൻ ഇടിയാനാണ് സാധ്യത. വരും ദിവസങ്ങളിൽ ഒരു ലക്ഷം രൂപ വരെ സ്വർണവില എത്തുമെങ്കിലും പിന്നീട് കുറയും എന്നാണ് വിലയിരുത്തൽ. ഗാസ–ഇസ്രയേൽ യുദ്ധം അവസാനിച്ചതോടെ സ്വർണവിലയിൽ ഇടിവ് സംഭവിക്കുമെന്നാണ് പൊതുവെ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ യുദ്ധം നിർത്തിയ അവസാന ദിവസം മാത്രമാണ് വിലയിൽ ചെറിയ കുറവുണ്ടായത്. അതിനുശേഷം വീണ്ടും വർധിക്കുന്ന പ്രവണതയാണ് നിലവിൽ കാണുന്നത്.

