സ്വർണ്ണക്കടത്തുകേസിൽ മുഖ്യസൂത്രധാരൻ കെ ടി റമീസിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കൊച്ചി ഇ ഡി ഓഫീസിൽ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നിലവിൽ റിമാന്‍ഡിൽ കഴിയുന്ന റമീസിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. വിദേശത്തിരിക്കെ സ്വർണ്ണക്കടത്ത് ആസൂത്രണം ചെയ്ത് നടപ്പാക്കിയത് കെ ടി റമീസാണ് എന്നാണ് ഇഡിയുടെ കണ്ടെത്തൽ. നേരത്തെ ഇതേ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സിയും കസ്റ്റംസും റമീസിനെ അറസ്റ്റ് ചെയ്തിരുന്നു.
English Summary: Gold smuggling case: Chief mastermind KT Rameez arrested
You may also like this video