Site icon Janayugom Online

സ്വര്‍ണ്ണക്കടത്ത് കേസ്; കസ്റ്റംസും എന്‍ഐഎയും വീണ്ടും അന്വേഷണം നടത്തുന്നു

നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിക്കെതിരെ കസ്റ്റംസും എന്‍ഐഎയും വീണ്ടും അന്വേഷണം നടത്തുന്നു. മഞ്ചേരി സ്വദേശിയായ ടി എ മുഹമ്മദ് അന്‍വറിനെതിരെയാണ് അന്വേഷണം. എന്‍ഐഎ അന്വേഷിക്കുന്ന കേസില്‍ ഒമ്പതാം പ്രതിയും കസ്റ്റംസ് കേസില്‍ പതിനാറാം പ്രതിയുമാണ് ഇയാള്‍. ആഫ്രിക്കയിലെ സിയറ ലിയോണില്‍ സ്വര്‍ണഖനിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

നേരത്തെ എന്‍ഐഎ, കസ്റ്റംസ് കേസുകളില്‍ മുഹമ്മദ് അന്‍വറിന് ജാമ്യം ലഭിച്ചിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ മറ്റൊരു പ്രതിയോട് വെളിപ്പെടുത്തിയ വിവരങ്ങളാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. നയതന്ത്രബാഗേജില്‍ കടത്തിയ സ്വര്‍ണ്ണം ഏറ്റെടുത്ത് വില്‍പ്പന നടത്തി എന്ന കുറ്റമാണ് നേരത്തെ ചുമത്തിയിരുന്നത്. ജാമ്യം കിട്ടിയതിനെ തുടര്‍ന്ന് പാസ്പോര്‍ട്ട് തിരികെ ലഭിച്ച മുഹമ്മദ് അന്‍വര്‍ വിദേശയാത്ര നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

ENGLISH SUMMARY:Gold smug­gling case; Cus­toms and the NIA are re-investigating
You may also like this video

Exit mobile version