സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജിയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധി ഇന്ന്. കേസില്‍ ജില്ല വിട്ടു പോകരുതെന്ന വ്യവസ്ഥയോടെയായിരുന്നു സ്വപ്നയ്ക്ക് കോടതി ജാമ്യം നല്‍കിയത്.
അതേസമയം സ്വന്തം വീട് തിരുവനന്തപുരത്തായതിനാൽ ഈ വ്യവസ്ഥയിൽ ഇളവ് വേണമെന്നാണ് സ്വപ്ന യുടെ ആവശ്യം. സ്വപ്നയുടെ ആവശ്യത്തെ ഇഡി എതിര്‍ത്തില്ല. ജാമ്യത്തിന് സ്വപ്നയ്ക്ക് ഇളവ് ലഭിക്കുമെന്നാണ് പ്രകീക്ഷ. നയതന്ത്ര ബാഗേജ് വഴി സ്വർണ്ണം കടത്തിയ കേസിൽ ജാമ്യം ലഭിച്ച പ്രതികളായ കെ ടി റമീസ്, ജലാൽ, മുഹമ്മദ് ഷാഫി എന്നിവർ ഇന്ന് ജയിൽമോചിതരാകും.
ENGLISH SUMMARY:Gold smuggling case; Judgment on Swapna Suresh’s petition today
You may also like this video